സെൽഫി എടുത്ത വിദ്യാർത്ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് കര്‍ണാടക ഊര്‍ജ മന്ത്രി

ബെല്‍ഗാം: മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സെ​ൽ​ഫി എ​ടു​ക്കാ​ൻ വ​ന്ന വി​ദ്യാ​ർ​ത്ഥിയെ തല്ലി ഫോ​ൺ ത​ട്ടി​ത്തെ​റി​പ്പി​ച്ച് ക​ര്‍​ണാ​ട​ക മ​ന്ത്രി.

കര്‍ണാടക ഊര്‍ജ മന്ത്രിയായ ഡി കെ ശിവകുമാറാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

മന്ത്രി വിദ്യാര്‍ത്ഥിയുടെ കൈ തല്ലി ഫോണ്‍ തട്ടിത്തെറിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍.

ബെല്‍ഗാം കോളേജില്‍ ബാലാവകാശ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ തന്റെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു .

ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ മ​ന്ത്രി വി​ദ്യാ​ർത്ഥിയു​ടെ കൈ​യി​ൽ ആ​ഞ്ഞ​ടി​ച്ച് ഫോ​ൺ ത​ട്ടി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രം തു​ട​രു​ക​യും ചെ​യ്തു.

വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ മന്ത്രി വീശിയടിക്കുന്നതും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൊബൈല്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതൊരു സാധാരണ സംഭവമാണെന്നാണ് വിവാദങ്ങള്‍ക്ക് നേരെ മന്ത്രി പ്രതികരിച്ചത്.

‘ഒരു സാമാന്യ ബുദ്ധി വേണം. കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഒരാള്‍ക്കെങ്ങനെയാണ് സെല്‍ഫിയെടുക്കാന്‍ തോന്നുന്നത്. സംഭവിച്ചത് സാധാരണമായ കാര്യമാണ്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top