ബീഫ് ഉലത്തിയതിന്റെ ചിത്രം റീടീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കര്‍ണാടക മന്ത്രി

ബെംഗളൂരു: കേരള ടൂറിസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ബീഫ് ഉലത്തിയതിന്റെ ചിത്രം അടക്കം റീ ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കര്‍ണാടക ടൂറിസം വകുപ്പ് മന്ത്രി സി.ടി രവി. മന്ത്രിയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സംഭവം ട്രോള്‍ ആണെന്ന വിശദീകരവുമായി മന്ത്രി രംഗത്ത് വന്നു.

ബീഫ് വിരോധിയായ താന്‍ കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ് പ്രോത്സാഹിപ്പിക്കുമെന്നു കരുതുന്നുണ്ടോ? എന്ന ചോദ്യത്തോടെ അടുത്ത ട്വീറ്റ് പോസ്റ്റുചെയ്ത് സി.ടി രവി തടിയൂരി.പകരം സസ്യാഹാരം ആസ്വദിക്കാന്‍ എല്ലാവരെയും കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്തു.

കര്‍ണാടകയില്‍ ബീഫ് നിരോധിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് വിനോദ സഞ്ചാര വകുപ്പ് മന്ത്രിയുടെ അമളി.

Top