ബെംഗളൂരു: കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സുധാകറിന്റെ പിതാവ് പി.എന്‍.കേശവ റെഡ്ഡിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചത്.
അതേസമയം, തനിക്കും രണ്ട് ആണ്‍ മക്കള്‍ക്കും കോവിഡ് നെഗറ്റീവാണെന്നും ഭാര്യയും മകളും അച്ഛനും ചികിത്സയിലാണെന്നും സുധാകര്‍ ട്വീറ്റ് ചെയ്തു.
കടുത്ത പനിയും ചുമയും ബാധിച്ചാണ് പി.എന്‍്. കേശവ റെഡ്ഡിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് പരിശോധനാഫലം വന്നപ്പോഴാണ് പോസിറ്റീവാണെന്നറിഞ്ഞത്. ഇവരുടെ വീട്ടിലെ പാചകക്കാരിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.