ഗൗരി ലങ്കേഷ് വധം ; പ്രതികളെ ഉടൻ പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികളെ ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി.

ബെംഗളൂരു പ്രസ് ക്ലബും ബെംഗളൂരു റിപ്പോര്‍ട്ടേഴ്‌സ് ഗില്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതികളെ പിടി കൂടുമെന്നകാര്യം ഉറപ്പാണ്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിനാണ് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

Top