ജനങ്ങള്‍ ഗോമൂത്ര, ചാണക ഉത്പ്പന്നങ്ങള്‍ ശീലമാക്കണമെന്ന് കര്‍ണാടക മന്ത്രി

ബംഗളുരു: പശു സംരക്ഷണത്തിന്റെ ഭാഗമായി ജനങ്ങള്‍ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്‍. ഗോമൂത്രം, ചാണകത്തിരികള്‍, നെയ്യ്, പഞ്ചഗവ്യ മരുന്നുകള്‍, ചാണകസോപ്പ്, ഷാമ്പൂ എന്നിവ വിപണിയില്‍ ലഭ്യമാണെന്നും ഇവ ജനങ്ങള്‍ ഉപയോഗിക്കണമെന്നുമാണു മന്ത്രിയുടെ ആവശ്യപ്പെട്ടത്.

പശുവില്‍ നിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകള്‍, കീടനാശിനികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ നിര്‍മിച്ച് ഉപയോഗിക്കാവുന്നതാണെന്നും ഇതു ഗോപരിപാലനത്തിനു സഹായകമാകുമെന്നും മന്ത്രി പറയുന്നു. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top