ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതേവിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം, കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയ പരിധി ഇന്ന് ഉച്ചക്ക് ഒന്നരക്ക് അവസാനിക്കും. ഇന്ന് ‘വിശ്വാസം’ തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും.