കര്‍ണാടക: സാഹചര്യങ്ങളാണ് കര്‍ണാടകയിലെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചതെന്ന് കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി. 2004 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയ കാലം മുതല്‍ ഇന്ന് വരെ അധികാരത്തിന് പുറകെ പോയിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍ തന്നെ തുടരണം എന്ന് ഒരു നിര്‍ബന്ധം ഇല്ലെന്നും കുമാരസ്വാമി പറഞ്ഞു.
സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്ത്രവാദമൊന്നും കയ്യിലില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. അധികാരം അല്ല വലുതെന്നും ജനവിശ്വാസമാണെന്നും വിമത എംഎല്‍എമാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു കുമാരസ്വാമി.