ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പിനു ശേഷം ജെ ഡി എസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് തിരിച്ചു. എക്‌സിറ്റ് പോളുടെ പ്രവചനമനുസരിച്ച് കോണ്‍ഗ്രസിനും ബി ജെ പിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്ക് നിയമസഭയാകും രൂപപ്പെടുകയെന്നുമാണ്. അത്തരത്തില്‍ സംഭവിച്ചാല്‍ ജെ ഡി എസാകും നിര്‍ണായകശക്തിയാവുകയെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത്. വോട്ടെണ്ണല്‍ ദിനമായ ചൊവ്വാഴ്ച വൈകിട്ടോടെയായിരിക്കും കുമാരസ്വാമി തിരിച്ചുവരിക. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയതെന്നാണ് കരുതുന്നത്.