ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതിയുത്തരവിനെത്തുടര്‍ന്ന് കര്‍ണാടക 16,000 ഘന അടി വെള്ളം വിട്ടുകൊടുത്തു.
ഇന്നലെ അര്‍ധ രാത്രിയോടെ കെആര്‍എസ് അണക്കെട്ടില്‍ നിന്നും കബനിയില്‍ നിന്നുമാണ് വെള്ളം വിട്ടു കൊടുത്തത്.
അതേസമയം വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം ഇന്നും തുടരുകയാണ്. മാണ്ഡ്യയില്‍ ഇന്നും കര്‍ഷകര്‍ റോഡുപരോധിച്ചു.
ഇന്നലെ തിരക്കേറിയ ബംഗളൂരു-മൈസൂരു ഹൈവേ ഉപരോധിച്ചതിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. കരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ബസ്സുകള്‍ ഓടിയില്ല.
പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒമ്പതിന് കര്‍ണാടകയില്‍ ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
മണ്ഡ്യയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രണ്ടുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.