കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവുമായ സിദ്ധരാമയ്യക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണം ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയമാകണമെന്നും സിദ്ധരാമയ്യ അഭ്യര്‍ഥിച്ചു.

രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് സിദ്ധരാമയ്യയുടെ മകന്‍ പറഞ്ഞു.

Top