ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിര്‍ബന്ധിത ക്വാറന്റീന്‍. എട്ടാ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീനും പിന്നീട് വീണ്ടും പരിശോധനയും നടത്തണം.
വിമാനത്താവളങ്ങളിലും റെയില്‍വേസ്‌റ്റേഷനിവും ഇതിനായി പ്രത്യേക കര്‍മ്മസമിതിയെ നിയോഗിക്കും. കൂടാതെ, അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കും. കേരളത്തിന്റെ അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിന് നിയോഗിക്കുമെന്നും കര്‍ണാടക പറയുന്നു.
രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം. ഇതിന് വിരുദ്ധമായാണ് കര്‍ണാടകത്തിന്റെ ഉത്തരവ്.