ബാംഗ്ലൂര്‍ : കാലവര്‍ഷം ശക്തമായതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ വെള്ളത്തിലായി. മഴക്കെടുതിയില്‍ കര്‍ണാടകയിലെ മരണസംഖ്യ 13 ആയി ഉയര്‍ന്നു.
കര്‍ണാടകയിലെ കാവേരി, കൃഷ്ണ നദികളിലെ ജലനിരപ്പ് ഉയരുന്നു. തീരദേശ- തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഷിമോഗ, ഉടുപ്പി, ഹസ്സന്‍, ചിക്മംഗലൂരു, കുട്ക തുടങ്ങിയ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വീരാജ്പേട്ട, മടിക്കേരി താലൂക്കുകള്‍ ഉള്‍പ്പെടുന്ന കുടക് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്.