കര്‍ണ്ണാടക : ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് അംഗീകാരമെന്നോണം സമ്മാനവുമായി കര്‍ണ്ണാടക പൊലീസ്.
റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ട്രാഫിക് പൊലീസിന്റെ വക ഒരു റോസാപ്പൂവാണ് സമ്മാനമായി ലഭിക്കുന്നത്.
കര്‍ണാടകയിലെ കലബുറാഗി ജില്ലാ പൊലീസാണ് ഇത്തരത്തിലൊരു നൂതനാശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും പ്രോത്സാഹനം നല്‍കുകയാണ് പൊലീസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വടക്ക് കിഴക്കന്‍ മേഖല ഐജി അലോക് കുമാറിന്റെ നേതൃത്വത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹെല്‍മറ്റ് ധരിച്ച് നിയമങ്ങള്‍ പാലിച്ചവര്‍ക്ക് റോസാ പൂക്കള്‍ സമ്മാനിക്കുകയും ചെയ്തു.
കൗതുകമുണര്‍ത്തുന്ന പുതിയ പദ്ധതിയെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.