പത്മാവദിലെ ഗൂമര്‍ പാട്ടിന് ചുവടുവെച്ചു; സ്‌കൂള്‍ അടിച്ചു തകര്‍ത്ത് കര്‍ണിസേന

padmavathi_karnisena

ത്മാവതി, പത്മാവദ് എന്ന പേരില്‍ റിലീസിനൊരുങ്ങിയെങ്കിലും വിവാദവും പ്രശ്‌നങ്ങളും ഇനിയും അവസാനിക്കുന്നില്ല. സിനിമയിലെ ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്തതിന്റെ പേരില്‍ രജപുത് കര്‍ണിസേന സ്‌കൂള്‍ അടിച്ചു തകര്‍ത്തതായാണ് അവസാനമായി പുറത്ത് വന്നിരിക്കുന്നത്. മധ്യപ്രദേശിലെ റാത്‌ലാമിലെ സെന്റ് പോള്‍ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം.

ഒന്നു മുതല്‍ 5-വരെയുളള ക്ലാസിലെ കുട്ടികളാണ് സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്തത്. പരിപാടി നടക്കുന്നതിനിടെയാണ് കര്‍ണിസേന പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്. വന്ന ഉടന്‍ തന്നെ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമ സംഭവത്തില്‍ ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് സംഘടനകള്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തത്. ചിത്രത്തില്‍ റാണി പത്മിനിയെ മോശമായാണ് ചിത്രീകരിക്കുന്നതെന്നാണ് കര്‍ണി സേനയെ പ്രകോപിപ്പിക്കാന്‍ കാരണമെന്നാണ് ആരോപണം.

ദീപിക പദുകോണാണ് റാണി പത്മിനിയായി എത്തുന്നത്. പത്മാവതി സിനിമയ്‌ക്കെതിരേയും ദീപികയ്‌ക്കെതിരേയും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ദീപികയ്ക്ക് വധ ഭീഷണിയും, അവരുടെ തലയ്ക്ക് ലക്ഷങ്ങള്‍ വാഗ്ദാനങ്ങളും നടത്തിയിരുന്നു.

തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തികയായിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് വിവാദമായ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും, തുടര്‍ന്ന് സിനിമയുടെ പേര് പത്മാവത് എന്നാക്കി മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് സിനിമ റിലീസിനെത്തുന്നത്.അതേ സമയം, പ്രതിഷേധങ്ങളെല്ലാം മറികടന്ന് ജനുവരി 25 ന് പദ്മാവത് തിയേറ്ററുകളില്‍ എത്തുകയാണ്

Top