ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം സിബിഐക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല.
വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളില്‍ ചോദ്യം ചെയ്യാനാണ് സിബിഐ കാര്‍ത്തിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കാര്‍ത്തി ഹാജരാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അന്വേഷണ ഏജന്‍സിയെ അറിയിച്ചു.
കേസില്‍ എല്ലാ പ്രതികളെയും പ്രത്യേക കോടതി വിട്ടയച്ചതാണ്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ സിബിഐക്ക് അയച്ച വിശദീകരണക്കുറിപ്പില്‍ പറയുന്നു.
പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കാര്‍ത്തിക്കെതിരെ കേസ് എടുത്തിരുന്നു.