ഐഎന്‍എക്‌സ് മീഡിയക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

karthi

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. കാര്‍ത്തിയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

കേസില്‍ തന്നെ അറസ്റ്റ് ചെയ്ത സിബിഐ നടപടി റദ്ദാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ അപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.

എഫ്.ഐ.ആര്‍ പോലും രേഖപ്പെടുത്താതെയുള്ള അറസ്റ്റായിരുന്നുവെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമുള്ള കാര്‍ത്തിയുടെ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

Top