കൊമ്പന്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയും സംവിധായകന്‍ എം. മുത്തയ്യയും ഒരുമിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ‘വിരുമന്‍’ എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ്. സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിരുമനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിഗ് കാന്‍വാസ് ചിത്രങ്ങളുടെ അമരക്കാരനായ സംവിധായകന്‍ ഷങ്കറിന്റെ മകള്‍ വിരുമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്നു എന്നാണ് പുതിയ അറിയിപ്പ്.
ഷങ്കറിന്റെ മകള്‍ ചിത്രത്തില്‍ നിര്‍ണായകവേഷത്തില്‍ എത്തുന്നുവെന്നും, അതിഥി ഷങ്കറിനെ വിരുമനിലേക്ക് സ്വാഗതം ചെയ്യുന്നതായും നിര്‍മാതാവ് കൂടിയായ സൂര്യ പറഞ്ഞു. ചിത്രത്തില്‍ നിന്നുള്ള അതിഥിയുടെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ സൂരി, പ്രകാശ് രാജ്, രാജ് കിരണ്‍ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സെപ്തംബര്‍ 18ന് സിനിമ ചിത്രീകരണത്തിലേക്ക് കടക്കും.
അതേ സമയം, ഷങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ ജൂണ്‍ 27ന് വിവാഹിതയായിരുന്നു. ടിഎന്‍പിഎല്‍ ക്രിക്കറ്റ് താരം രോഹിത്ത് ആണ് ഐശ്വര്യ ഷങ്കറിന്റെ ജീവിതപങ്കാളി.