കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആഗസ്റ്റില്‍ ആരംഭിക്കും

rajini

ജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഡെറാഡൂണില്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത മാസം ചെന്നൈയില്‍ നടക്കും. രജനീകാന്തും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചെന്നൈയില്‍ എത്തും. വില്ലന്‍ വേഷത്തിലാകും വിജയ് സേതുപതി എത്തുക. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡെറാഡൂണിലെ 40 ദിവസത്തെ ചിത്രീകരണത്തിനു ശേഷം രജനീകാന്ത് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ചിത്രത്തില്‍ സിമ്രാനും മേഘ ആകാശുമാണ് നായികമാര്‍. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിനായി നാഷണല്‍ അവാര്‍ഡ് ജേതാവായ സിനിമാറ്റോഗ്രാഫര്‍ തിറു, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും ചേരുന്നുണ്ട്.

Top