രാജ്കോട്ടിലെ കാര്‍ത്തികിൻ്റെ ഫിഫ്റ്റി, തകര്‍ത്തത് ധോണിയുടെ റെക്കോര്‍ഡ്

ന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറി 16 വര്‍ഷത്തിന് ശേഷം ദിനേശ് കാര്‍ത്തികിന് ടി20യില്‍ ആദ്യ അര്‍ധസെഞ്ചുറി. ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ 36-ാം മത്സരത്തിലായിരുന്നു കാര്‍ത്തക്കിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി. ദക്ഷിണാഫ്രിക്കക്കെതിരായ അര്‍ധസെഞ്ചുറി മറ്റൊരു റെക്കോര്‍ഡ് കൂടി കാര്‍ത്തിക്കിന് സമ്മാനിച്ചു. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന പ്രായും കൂടി ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് ഇന്ന് 37കാരനായ കാര്‍ത്തിക്കിന്‍റെ പേരിലായത്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 36-ാം വയസില്‍ അര്‍ധസെഞ്ചുറി നേടിയ എം എസ് ധോണിയുടെ റെകകോര്‍ഡാണ് കാര്‍ത്തിക് ഇന്ന് മറികന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ദിനേശ് കാര്‍ത്തിക്കിന്‍റെ അര്‍ധസെഞ്ചുറിയായിരുന്നു. റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ആറാമനായി ക്രീസിലെത്തി 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കാര്‍ത്തിക് ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തിലെ ആദ്യ അര്‍ധസെഞ്ചുറി കൂടിയാണ് നേടിയത്. 27 പന്തില്‍ 55 റണ്‍സെടുത്ത കാര്‍ത്തിക് അവസാന ഓവറിലെ ആദ്യ പന്ത് സിക്സിന് പറത്തിയാണ് അര്‍ധസെഞ്ചുറി തികച്ചത്. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം നിര്‍ണായക 65 റണ്‍സിന്‍റെ കൂട്ടുകെട്ടിലും കാര്‍ത്തിക് പങ്കാളിയായി.

2018ല്‍ അര്‍ധസെഞ്ചുറി നേടുമ്പോള്‍ ധോണിയുടെ പ്രായം 36 വയസും 229 ദിവസവുമായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ കാര്‍ത്തിക്കിന്‍റെ പ്രായം 37 വയസും 16 ദിവസവുമാണ്. 35 വയസും ഒരു ദിവസവും പ്രായമുള്ളപ്പോല്‍ അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പ്രായത്തില്‍ മൂന്നാമത്.

Top