കൊച്ചി: കറുകുറ്റി അപകടത്തിന് പിന്നാലെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ട്രെയിനുകള്‍ വൈകുന്നത് പതിവാകുന്നു. വ്യാഴാഴ്ചയും പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
പാസഞ്ചര്‍ തീവണ്ടികളില്‍ ചിലത് ഒന്നും രണ്ടും മണിക്കൂര്‍ വൈകി. എക്‌സ്പ്രസ് തീവണ്ടികളും ദീര്‍ഘദൂര തീവണ്ടികളും വൈകിയപ്പോള്‍ ചില ട്രെയിനുകള്‍ കൃത്യസമയം പാലിച്ചു. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്(16630) രണ്ട് മണിക്കൂറോളം വൈകിയാണ് ഓടുന്നത്. മുംബൈ-കന്യാകുമാരി ജയന്തി ജനത(16381) ഒന്നരമണിക്കൂറും വൈകി.
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈകിയാണ് ഓടിയെത്തിയതെങ്കിലും തിരുവനന്തപുരത്ത് ഏറക്കുറെ കൃത്യസമയത്ത് എത്തി.
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്(16303) ഒരു മണിക്കൂര്‍ വരെ വൈകിയാണ് വിവിധ സ്റ്റേഷന്‍ കടന്നുപോയത്. ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(16341) ഒരുമണിക്കൂറോളം വൈകി. ചെന്നൈ-തിരുവനന്തപുരം മെയില്‍(12623) ഒരു മണിക്കൂര്‍ വൈകി.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ് ഏകദേശം ഒരുമണിക്കൂര്‍ വൈകിയാണ് ഓടുന്നത്. അതേസമയം മംഗലാപുരത്ത് നിന്ന് തിരിച്ചുള്ള പരശുറാം കണ്ണൂര്‍വരെ വൈകിയെങ്കിലും കോഴിക്കോട് കൃത്യസമയത്ത് എത്തി.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) അരമണിക്കൂര്‍ വൈകിയാണ് എറണാകുളത്ത് എത്തിയത്. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് 50 മിനിറ്റ് വൈകിയാണ് തൃശൂരെത്തിയത്. തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ് 55 മിനിറ്റ് വൈകിയാണ് തിരുവല്ല സ്റ്റേഷന്‍ വിട്ടത്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305) 40 മിനിറ്റ് വൈകി 8.45 നാണ് തൃശൂരില്‍ നിന്ന് പുറപ്പെട്ടത്. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ആലുവയിലെത്തിയത് ഒരുമണിക്കൂര്‍ വൈകിയാണ്. 16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ഒരുമണിക്കൂറിലേറെ വൈകിയാണ് എറണാകുളത്തെത്തിയത്.
എറണാകുളം-കൊല്ലം പാസഞ്ചര്‍(66307) ഒന്നരമണിക്കൂറും ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365) മൂക്കാല്‍ മണിക്കൂറും, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍(56362) ഒരുമണിക്കൂറും വൈകിയാണ് ഓടുന്നത്.
വടക്ക് നിന്ന് വരുന്ന ട്രെയിനുകളില്‍ മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് അരമണിക്കൂറോളം വൈകിയാണ് ഓടുന്നത്.