Karukutty train accident no chance to sabotage

തിരുവനന്തപുരം :കറുകുറ്റി ട്രെയിന്‍ അപകടത്തില്‍ അട്ടിമറിക്ക് സാധ്യതയില്ലെന്ന് ദക്ഷിണ റെയില്‍വേ.

അപകടമുണ്ടാകാന്‍ കാരണം റെയില്‍ പാളത്തിലെ വിള്ളല്‍ ആയിരിക്കാമെന്നാണ് റെയില്‍വേയുടെ വിശദീകരണം. റെയില്‍വെ അഡീഷണല്‍ ചീഫ് മാനേജര്‍ പി.കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം- മംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ 12 ബോഗികളാണ് പുലര്‍ച്ച അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളംതെറ്റിയത്.

യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. എസ് 3 മുതല്‍ എസ് 12 വരെയുള്ള സ്ലീപ്പര്‍കോച്ചുകളും എ 1, ബി 1 കോച്ചുകളുമാണ് പാളംതെറ്റിയത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.

Top