കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംബന്ധമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തി. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന റെയില്‍വേയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ അച്ചടക്ക നടപടിയുണ്ടായേക്കും എന്നാണ് സൂചന.
കഴിഞ്ഞ ഞാറാഴ്ചയാണ് അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയില്‍ കറുകുറ്റി സ്റ്റേഷന് സമീപം തിരുവനന്തപുരംമംഗലാപുരം എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. കറുകുറ്റി റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബോഗികള്‍ പാളത്തിന് സമീപത്തേക്ക് ചരിയുകയായിരുന്നു. കറുകുറ്റി സ്റ്റേഷന്‍ മാസ്റ്ററുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു.