അഫ്ഗാനിസ്ഥാന്‍ നായകന്റെ വാക്കുകള്‍ അതിശയോക്തി കലര്‍ന്നതെന്ന് കരുണ്‍ നായര്‍

karun

ഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഗര്‍ സ്റ്റാനിക്‌സായിയുടെ വാക്കുകള്‍ അതിശയോക്തി കലര്‍ന്നതെന്ന് കരുണ്‍ നായര്‍. ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മികച്ച സ്പിന്നര്‍മാര്‍ അഫ്ഗാനിസ്ഥാന്റെതെന്നാണ് അസ്ഗര്‍ പറഞ്ഞത്.

അഫ്ഗാനിസ്ഥാന്‍ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് പരിഗണിക്കുമ്പോള്‍ ഇത് അല്പം അതിശയോക്തി കലര്‍ന്നതല്ലെയന്ന് തോന്നിപ്പോകുമെന്നാണ് കരുണ്‍ പറഞ്ഞത്. മാത്രമല്ല അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരെ അപേക്ഷിച്ച് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ടെസ്റ്റില്‍ മികവ് തെളിയിച്ചവരാണെന്നും കരുണ്‍ കൂട്ടിച്ചേര്‍ത്തു.

Top