karuna estate – government

തിരുവനന്തപുരം: കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, അപാകതകള്‍ പരിഹരിച്ച് ഉത്തരവ് പരിഷ്‌കരിച്ച് വീണ്ടും പുറത്തിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍, ഉത്തരവ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

വിവാദങ്ങള്‍ക്കിടയില്ലാത്ത വിധം ഉത്തരവ് പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കരുണ എസ്‌റ്റേറ്റ് സംബന്ധിച്ച് കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഭേദഗതി വരുത്തുക.

അതേസമയം, ഉത്തരവ് റദ്ദാക്കാത്തത് ഖേദകരമാണെന്ന് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കാതിരിക്കുന്നത് കൊണ്ട് സര്‍ക്കാരിന് എന്ത് നേട്ടമാണ് ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

പോബ്‌സ് ഗ്രൂപ് കൈവശം വെച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് നികുതി ഒടുക്കുന്നതിനാണ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പോബ്‌സിന്റെ കൈവശമുള്ളത് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്ന് 2014 ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. എന്നാല്‍,ഇത് മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Top