തിരുവനന്തപുരം: നെല്ലിയാന്പതിയിലെ കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവി പിന്‍വലിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ കെ.പി.സി.സി പ്രസിഡഡന്റ് വി.എം.സുധീരന്‍ അതൃപ്തി രേഖപ്പെടുത്തി. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം നിരാശാജനകമാണെന്ന് സുധീരന്‍ പറഞ്ഞു. തീരുമാനത്തില്‍ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായും സുധീരന്‍ വ്യക്തമാക്കി.
ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍, ഇത് സര്‍ക്കാര്‍ തള്ളി. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ വാദം. അനുമതി നല്‍കിയത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് അഭിപ്രായം തേടാനും യോഗത്തില്‍ തീരുമാനമായിരുന്നു.