തിരുവനന്തപുരം: ജനിച്ചത്, ജീവിക്കുന്നത്, മരിച്ചുവീഴുന്നത് കരുണാകരന്റെ കോണ്‍ഗ്രസിലായിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്മജയെ പോലുള്ള ആളുകള്‍ പോകുമ്പോള്‍ നേതൃത്വം കൂടി പഠിക്കുന്ന പാഠമാണ്. ജീവിതത്തില്‍ ക്ലേശം ഇല്ലാത്ത ആളുകളെ പട്ടികയില്‍ ഉള്‍പെടുത്തിയാല്‍ അവര്‍ക്ക് പാര്‍ട്ടി വിടാന്‍ പ്രത്യേകിച്ച് സമയം ഒന്നും വേണ്ട എന്ന പാഠം നേതൃത്വം കൂടി പഠിക്കണം. നേതൃത്വത്തിന് കൂടി വീണ്ടുവിചാരം ഉണ്ടാവാന്‍ നല്ലതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് ഒന്നും പ്രശ്‌നമല്ലെന്നും വാപ്പമാര്‍ പോകാതെ നോക്കിയാല്‍ മതി. കേരളത്തില്‍ ബിജെപി ക്ക് വേരുണ്ടാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് ആശയ വിനിമയം നടത്തുന്നുണ്ട്. പൂഞ്ഞാറില്‍ പ്രശ്‌നം ഉണ്ടാക്കിയ കൂട്ടത്തില്‍ എല്ലാവരും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തൃശ്ശൂരില്‍ ധീരമായ തീരുമാനം ആണെടുക്കുന്നത്. പ്രതാപന് വേണ്ടി ബുക്ക് ചെയ്ത ചുമരുകള്‍ ഇനി മുരളിക്ക് ഉപയോഗിക്കാമല്ലോ എന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.പത്മജ പോയത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കോണ്‍ഗ്രസ് ആ സിറ്റുവേഷന്‍ ബുദ്ധിപരമായി നേരിടുന്നുണ്ട്.