കരുണാനിധിയുടെ മരണത്തില്‍ ദുഖക്കടലായി തമിഴ്ജനത; ഒരാഴ്ചത്തെ ദുഃഖാചരണം, നാളെ അവധി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം.കരുണാനിധിയുടെ മരണത്തില്‍ ദുഖക്കടലായി തമിഴ്ജനത.

കരുണാനിധിയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ കാവേരി ആശുപത്രിക്കു മുന്നില്‍ ഡിഎംകെ അണികള്‍ തടിച്ചുകൂടിയിരിക്കുകയാണ്.

ചെന്നൈ നഗരത്തില്‍ സുരക്ഷയ്ക്കായി വന്‍തോതില്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം, കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തമിഴ്‌നാട്ടില്‍ അവധിയായിരിക്കുമെന്നും അറിയിച്ചു.

ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധി അവിടെ വെച്ചാണ് അന്തരിച്ചത്.

മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് പനിയുണ്ടായ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

Top