കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി; ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ല

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി.

രോഗത്തിന്റെ കാഠിന്യം കുറഞ്ഞു വരവേയാണ് ഞായറാഴ്ച നില വഷളായത്.

അതിനാല്‍ തന്നെ അദ്ദേഹത്തെ ഉടനെ കാവേരി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നാണ് അറിയുന്നത്.

അതേസമയം, കരുണാനിധി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുഗന്‍ നേരത്തെ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലേക്കാള്‍ വലിയ മാറ്റമാണ് കരുണനാധിയുടെ ആരോഗ്യത്തിലുണ്ടായതെന്നും, പറയുന്നത് മനസിലാക്കാനും പ്രതികരിക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും, ആരോഗ്യനില പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു മൂന്നു ദിവസത്തിനകം അദ്ദേഹം ആശുപത്രിവിടുമെന്നും ദുരൈമുരുഗന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 28 ന് ആണ് കരുണാനിധിയെ ആള്‍വാര്‍പ്പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top