ചെന്നൈ: ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.
അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ആരോഗ്യ നില ഭേദപ്പെട്ടു വരവേ ഞായറാഴ്ചയാണ് നില വീണ്ടും വഷളായത്യ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല എന്നാണ് സൂചന.
കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രി സ്ഥിതി വഷളായെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.