മലയാളത്തിൽ വീണ്ടും ഒടിയന്റെ കഥയുമായി എത്തുന്ന ചിത്രം ‘കരുവി’ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും പാലക്കാട് കാവശ്ശേരിയിൽ നടന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതയായ ശ്രീഷ്മ ആര്‍. മേനോനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്.
സുധീർ ഇബ്രാഹിമാണ് നിർമാണം. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ്,നിർമ്മാതാവ് നൗഷാദ് ആലത്തൂർ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാടും സമീപപ്രദേശങ്ങളിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കണ്ണൻ പട്ടാമ്പി, പെരുമുടിയൂർ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദ്യമായി ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, പി.ആർ.ഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത്.