തൃശ്ശൂർ:കരുവന്നൂർ സഹകരണ ബാങ്കിൽ ഡിസംബർ 31 വരെ കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതിൽ ഒരുകോടി രൂപ പോലും തിരികെ നൽകാനായിട്ടില്ല. 2900 കുടുംബങ്ങളുടേതായിരുന്നു ഈ നിക്ഷേപം.
കല്യാണവും കാതുകുത്തും മുതൽ ചികിത്സയും ഉന്നതപഠനവും വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചവർക്ക് തിരിച്ചുകിട്ടാനുള്ളത് 312.71 കോടി രൂപയാണ്. ഇതിൽ 7000 കുടുംബങ്ങളിൽനിന്നായി 283.56 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ബാങ്ക് നൽകിയ വായ്പ 381.45 കോടിയുടേതാണ്. എന്നാൽ, ഇതിൽ 219.33 കോടിയും തട്ടിപ്പാണെന്ന് സഹകരണവകുപ്പ് നിയമിച്ച ഒൻപതംഗസമിതി കണ്ടെത്തിയിരുന്നു. അതിനാൽ തിരികെ കിട്ടുക പ്രയാസമാകും.