കരുവന്നൂർ ബാങ്ക് ക്രമക്കേട്: അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ക്രൈബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന ഹരജിയിലാണ് നിർദേശം. കേസിൽ സി.ബി.ഐയോ ഇ.ഡിയോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് സിയാദുറഹ്മാന്‍ പരിഗണിച്ചത്.

കേസിലെ പ്രതികൾക്കെല്ലാവർക്കും ജാമ്യം അനുവദിച്ചു. അതിനാൽ അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്ന് ഹരജിക്കാരന്റെ ആഭിഭാഷകൻ കോടതിയെ അറിയിച്ചു.കഴിഞ്ഞ വർഷം ജൂലൈ 21 ന് മുൻ ജീവനക്കാരനായ എം വി സുരേഷ് നൽകിയ ഹരജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. ഒരാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.

Top