കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 16 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി. ഓഡിറ്റ് വിഭാഗത്തിലെ 16 ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉന്നതതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തട്ടിപ്പില്‍ പങ്കുള്ള വിരമിച്ച ഉദ്യേഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് തീരുമാനം. 2011 മുതലുള്ള ബാങ്കിന്റെ ഇടപാടുകള്‍ അന്വേഷിക്കാനും തീരുമാനമുണ്ട്.

അതേസമയം, കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. ഇനി മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.

Top