കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശ്ശൂര്‍ സെഷന്‍സ് കോടതി നീട്ടി. ഹര്‍ജി എന്ന് പരിഗണിക്കുമെന്ന് പിന്നീട് അറിയിക്കും. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്റെ വാദം. ബാങ്കിലെ കമ്മീഷന്‍ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്ക് 46 വായ്പകളില്‍ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്

ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. കിരണ്‍ നിലവില്‍ ഒളിവിലാണ്. കിരണിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കിരണ്‍ നിലവില്‍ ആന്ധ്രയിലാണുള്ളതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ നിഗമനം. കേസില്‍ ഇത് വരെ പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.

 

Top