കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം പ്രാദേശിക തലത്തില്‍ കൂട്ടരാജി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രാദേശിക തലത്തില്‍ കൂട്ടരാജി. മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരന്‍ എന്നിവരാണ് രാജി വെച്ചത്. ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

നേരത്തെ, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി. രംഗത്തെത്തിയിരുന്നു. നിലവില്‍ പിടിയിലായ മൂന്ന് പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇതു സംബന്ധിച്ച് ഇഡി കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും.

Top