കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതികളായ സുനില്‍ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ് മൂന്ന് പ്രതികള്‍ തൃശൂര്‍ സെഷന്‍സ് കോടതിയിലുമാണ് അപേക്ഷ നല്‍കിയത്. സെഷന്‍ കോടതി ഇന്ന് തന്നെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു. ഈ മാസം അഞ്ചിന് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. ഹൈക്കോടതിയില്‍ ഈ മാസം 9നാണ് അപേക്ഷ പരിഗണിക്കുക.

കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിതിനെ മാറ്റിയിരുന്നു. കഴിഞ്ഞ മാസം 30നായിരുന്നു നടപടി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയാറായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.

 

Top