കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

kerala hc

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പത്ത് ദിവസത്തിനു ശേഷം ഹര്‍ജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലത്തിനുള്ള മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണം എന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

ബാങ്കില്‍ 100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വായ്പ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഉണ്ട്. നൂറ് കോടിയില്‍ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തല്‍.

 

Top