കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രണ്ട് പേര്‍ കൂടി പിടിയില്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ബാങ്ക് മാനേജറായിരുന്ന രണ്ടാം പ്രതി ബിജു കരിം, മൂന്നാം പ്രതി ജില്‍സ് എന്നിവരാണ് പിടിയിലായത്. ബാങ്കിലെ സീനിയര്‍ അക്കൗണ്ടായിരുന്നു ജില്‍സ്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ മൂന്നായി. ഇനിയും മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. തൃശൂര്‍ നഗരത്തിലെ കൊള്ള പലിശക്കാരില്‍ നിന്ന് വായ്പ എടുത്തതായി പ്രതികള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബിസിനസ് വിപുലീകരിക്കുകയായിരുന്നു ലക്ഷ്യം.

Top