കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവില്‍ വന്നതിനുശേഷം നിക്ഷേപകര്‍ക്ക് മുതലും പലിശയിനത്തിലും 108 കോടി രൂപ തിരിച്ചുനല്കിയതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ ഒന്നിന് ശേഷം സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വരേയും ഒരുലക്ഷം രൂപ വരെ സ്ഥിരനിക്ഷേപമുള്ളവരുടെ നിക്ഷേപം പൂര്‍ണ്ണമായും 2023 ഒക്ടോബറില്‍ കാലാവധി കഴിഞ്ഞ ഒരുലക്ഷത്തിലധികം രൂപ സ്ഥിര നിക്ഷേപകര്‍ക്ക് നിക്ഷേപത്തുകയുടെ പത്തുശതമാനവും പൂര്‍ണ്ണമായ പലിശയും പ്രതിമാസ നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപിച്ചവര്‍ക്ക് പത്തുശമാനവുമായി 7800 പേര്‍ക്കായി 30 കോടി രൂപ തിരിച്ചുനല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.