കൊച്ചി: നടി പാര്‍വതിക്ക് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ലഭിക്കുന്നതിനു വേണ്ടിയാണ് കസബയെ വിവാദമാക്കിയതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജജ്.
സ്ത്രീകള്‍ മാത്രമായി ഒരു സിനിമ ഇറങ്ങില്ല . . സ്ത്രീകള്‍ക്ക് ഒറ്റക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, അവരെ വച്ച് സിനിമയെടുത്താല്‍ കുത്തുപാളയെടുക്കും.മഞ്ജു വാര്യരെ വച്ച് ഒരു സിനിമയെടുത്ത തനിക്ക് 58 ലക്ഷം നഷ്ടമായതായും നിര്‍മാതാവ് പറഞ്ഞു.
ഇത് സിനിമയാണ്. രണ്ടര മണിക്കൂര്‍ കണ്ട് മറക്കേണ്ട കാര്യം ഇങ്ങനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ചാനലിന്റെ ചര്‍ച്ചയിലായിരുന്നു ഈ അഭിപ്രായപ്രകടനം.