തിരുവനന്തപുരം: മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ കസബയിലെ അശ്ലീല സംഭാഷണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ കെ സി റോസക്കുട്ടി.
ഇത്തരം സ്ത്രീവിരുദ്ധമായ പരമാര്‍ശങ്ങള്‍ മമ്മൂട്ടിയെ പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
അത്തരം സംഭാഷണങ്ങള്‍ തിരക്കഥയില്‍ ഉണ്ടെങ്കില്‍ തിരുത്താനുളള ആര്‍ജ്ജവം മമ്മൂട്ടിയെ പോലെയുളള ഒരു നടന്‍ കാണിക്കണമായിരുന്നുവെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
താന്‍ ഇനിയും ചിത്രം കണ്ടിട്ടില്ല. പക്ഷേ ആരോപിക്കപ്പെടുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ ഇത്തരം സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്.
ചിത്രത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ചിത്രം കണ്ട് വിലയിരുത്താന്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.
ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓരോ പത്ത് മിനുട്ട് ഇടവിട്ടും കസബയില്‍ അശ്ലീല സംഭാഷണങ്ങള്‍ കടന്നു വരുന്നുണ്ട്.