തിരുവനന്തപുരം: കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്നപരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 33 പേര്‍ക്കാണ് വോട്ട് നിഷേധിച്ചത്. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ 44 പേര്‍ക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നത്. ഏപ്രില്‍ 12 നുള്ളില്‍ തന്നെ ഇവര്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിഐ ഉള്‍പ്പടെയുള്ള 11 പേര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചത്. മറ്റുള്ളവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി.നാല് ദിവസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
അതേസമയം അപേക്ഷിച്ച എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിട്ടുണ്ടെന്നാണ് കളക്ടര്‍ നല്‍കുന്ന വിശദീകരണം.