ദില്ലി: കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല വിസി എച്ച്. വെങ്കിടേശ്വര്‍ലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വര്‍ലുവിന് നിയമനം ലഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും ഇനി രണ്ട് വര്‍ഷം മാത്രം അവശേഷിക്കുമ്പോള്‍ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.വെങ്കിടേശ്വര്‍ലുവിന്റെ നിയമനം ചട്ടം ലംഘിച്ചെന്നായിരുന്നുവെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി. വി. ദിനേശ് വാദിച്ചു. എന്നാല്‍ നിയമനചട്ടങ്ങളില്‍ രണ്ട് വ്യാഖ്യാനങ്ങള്‍ സാധ്യമാകുവെന്ന് കോടതി നീരീക്ഷിച്ചു.
കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലരുടെ നിയമനം വിരമിക്കാന്‍ മൂന്ന് മാസം മാത്രമുള്ളപ്പോള്‍ സുപ്രീം കോടതി റദ്ദാക്കിയതെന്നകാര്യം വാദത്തിനിടെ അഭിഭാഷകന്‍ ഉന്നയിച്ചു. എന്നാല്‍ നിയമനനടപടിക്രമം തന്നെ കെടിയു വിസിയുടെ കാര്യത്തില്‍ തെറ്റായിരുന്നുവെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ ഹര്‍ജിക്കാരനായ ഡോ. നവീന്‍ പ്രകാശ് നൗട്യാലിനായി അഭിഭാഷകന്‍ അബ്ദുള്ള നസീഹും ഹാജരായി.