തിരുവനന്തപുരം: കാസര്‍ഗോഡ് കള്ളവോട്ട് നടന്നതിന് കോണ്‍ഗ്രസ് തെളിവ് പുറത്ത് വിട്ട സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരോപണം ഏറെ ഗൗരവമുള്ള കാര്യമാണെന്നും ദൃശ്യത്തിന്റെ ഉറവിടവും വിശ്വാസ്യതയും കള്ളവോട്ട് ചെയ്‌തെന്ന് പുറത്ത് വന്ന വിവരങ്ങള്‍ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.
കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ തെളിവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കള്ളവോട്ട് നടന്നെന്ന സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചത്.
എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു.
ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ജനപ്രതിനിധികള്‍ മുന്‍പഞ്ചായത്ത് അംഗങ്ങള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നല്‍കിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.