കാസര്‍ഗോട്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. അന്വേഷണ സംഘം ഇന്ന് കാസര്‍ഗോഡ് എത്തി കേസ് ഡയറിയും ഫയലുകളും പരിശോധിച്ചു. അടുത്ത ആഴ്ച ഡിജിപി സംഭവ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രതികള്‍ ഉല്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി ഉയര്‍ത്തിയതിന്റെ തെളിവുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കേസിന്റെ രേഖകളും ഫയലുകളും പരിശോധിച്ച പ്രത്യേക സംഘം രേഖകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. മറ്റു ഉദ്യോഗസ്ഥരെല്ലാം എത്തി തിങ്കളാഴ്ച മുതല്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.