സര്‍ക്കാരിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; തുറന്നടിച്ച് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: കാസര്‍ഗോട് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാരിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണെന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്നും ഇരട്ട കൊലപാതക കേസിലെ യഥാര്‍ത്ഥ പ്രതികളെ അല്ല ഇപ്പോള്‍ പിടിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കൊലപാതകക്കേസില്‍ സിപിഎം കൊണ്ടു കൊടുത്ത പ്രതികളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുകയാണ്. സിബിഐ അന്വേഷണം നടക്കാന്‍ ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണ്, ചെന്നിത്തല വ്യക്തമാക്കി.

Top