കാസര്‍ഗോഡ് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്.
സംഭവസമയത്ത് ദീപുവും കുടുംബവും വിട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നാണ് കോണ്‍ഗ്രസ് ആരോപണം.