കാസര്‍ഗോഡ് : സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. സാമുദായിക വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍, സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് ഉളിയത്തടുക്ക സ്വദേശി നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നൗഫലിനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നൗഫലിന് പുറമെ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്നലെ അര്‍ധരാത്രിയാണ് പിന്‍വലിച്ചത്.