കാസര്‍ഗോഡ് : ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞക്ക് ഇളവ്. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നത്.
രാവിലെ 8 മണി മുതല്‍ 12 മണി വരെ ആണ് നിബന്ധനകളോട് കൂടിയ ഇളവ്. റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടില്ല തുടങ്ങിയവയാണ് നിബന്ധനകള്‍.
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം, കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നവംബര്‍ 11ന് രാത്രി 12 മണി വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ.