കാസര്‍ഗോഡ് കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് അപകടം ; സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

accident

കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് അപകടം. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ട്യൂഷനു പോവുകയായിരുന്ന ജാന്‍ഫിഷാന്റെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ജാന്‍ഫിഷാന്‍ സംഭവസ്ഥത്തുവെച്ചുതന്നെ മരിച്ചു.

Top